മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിഅഡ്വ. ജെബി മേത്തർ
ഡിസം 23 ന് രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചുമതലയേൽക്കും.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മഹിള കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് നെറ്റാ ഡിസൂസ, എം.പിമാർ എം.എൽ എമാർ, കെ.പി.സി.സി ഭാരവാഹികൾ, മഹിള കോൺഗ്രസ് നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ഉച്ചക്ക് ശേഷം അഖിലേന്ത്യാ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ മഹിള കോൺഗ്രസ് യോഗം ചേരും.
കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ ജെബി മേത്തർ നിലവിൽ ആലുവ മുൻസിപ്പൽ വൈസ് ചെയർപേഴ്സണുമാണ്

Leave a Reply

Your email address will not be published. Required fields are marked *