തിരുവനന്തപുരം: ഗുളികയില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് കേസ്. ഡിജിപിക്കാണ് പരാതി നല്‍കിയത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ആരോപണം വ്യാജമെന്ന് കാട്ടി ആരോഗ്യവകുപ്പും പരാതി നല്‍കിയിട്ടുണ്ട്.

വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചിയെന്ന പരാതി വ്യാജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. മൊട്ടുസൂചി പരിശോധിച്ചതില്‍ ഗുളികയ്ക്കുള്ളില്‍ ഇരുന്ന ലക്ഷണമില്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ ബാച്ചിലെ മറ്റ് ഗുളികകള്‍ക്കും പ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്‌സ്’ ഗുളികയ്ക്ക് ഉള്ളില്‍ മൊട്ടു സൂചി കണ്ടെത്തി എന്നായിരുന്നു പരാതി. ഗുളികയ്ക്കുള്ളില്‍ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത് എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *