കുട്ടികളെയും സമൂഹത്തേയും കാർഷിവൃത്തിയിലേക്ക് കൊണ്ടുവരിക ,കൃഷി എന്ന സംസ്കാരം കുരുന്നു മനസ്സുകളിൽ രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് കുന്ദമംഗലം ഉപജില്ല നടപ്പാക്കുന്ന തനത് പരിപാടിയായ “എൻ്റെ വീട്ടിലും സ്കൂളിലും പച്ചക്കറി കൃഷി ” എന്ന പുതിയ പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ന്യൂ ഗവ.എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്sർ, വി.പി മിനി പച്ചക്കറി തൈകൾ കുട്ടികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഉപജില്ലാ ഓഫീസർ പോൾ കെ.ജെ മുഖ്യാതിഥിയായിരുന്നു. കൃഷി ഒരു സംസ്കാരമായി വളർന്നു വരുന്നത് വരും തലമുറക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് രൂപാ റാണി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അഡ്വ.വി.പി.എ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. എച്ച്.എം.ഫോറം കൺവീനർ രാജേന്ദ്രകുമാർ, എസ്.എം.സി.കൺവീനർ വി.പി രാജീവ് പണിക്കർ, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി അനീസുറഹ്മാൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *