കുന്ദമംഗലം: പന്തീർപ്പാടം തോട്ടും പൂറത്ത് വളവിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തി ഓട്ടോകീഴ് മേലെ മറിഞ്ഞു യാത്രക്കാർക്ക്പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി, മുൻവശത്ത് സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സിയുടെ പിന്നിൽ ലോറിഇടിക്കുകയായിരുന്നു.
ഓട്ടോ ടാക്സിയിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാവതി 58 എടത്തോടു മണ്ണിൽ കുന്ദമംഗലം ,ശ്രീവള്ളി 63 കോരമംഗലത്ത് കുരുവട്ടൂർ, ഐശ്വര്യ 28 വെങ്ങപ്പറ്റ മുട്ടാഞ്ചേരി,ഓട്ടോ ഡ്രൈവർ മുഹമ്മദ് 70 മൂന്നാം പുഴക്കൽ മുട്ടാഞ്ചേരി തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്
