ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയും ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ. പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് സാനിയയുടെ മുന്‍ ഭര്‍ത്താവ്. ഈ വര്‍ഷം ആദ്യമാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ വന്നത്.
സാനിയ മിര്‍സയും ഷമ്മിയും തമ്മില്‍ വിവാഹിതരാകുന്നു എന്ന പേരിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ച് കാലമായി. ഇവര്‍ വിവാഹിതരായി എന്ന പേരില്‍ വ്യാജ ചിത്രം വരെ പുറത്തിറങ്ങി. അതോടെയാണ് സാനിയയുടെ പിതാവ് ഇമ്രാന് മിര്‍സ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. പ്രചരിക്കുന്നത് അസംബന്ധമാണെന്നാണ് അദ്ദേഹം ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ഷമ്മിയെ സാനിയ ഇതുവരെ കണ്ടിട്ട് പോലും ഇല്ലെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.