കുന്ദമംഗലം: സ്‌പോര്‍ട്‌സ് അക്കാദമിയുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്തര്‍ദേശീയ യോഗാദിനം ആചരിച്ചു. ആര്‍ട്ട് ഓഫ് ലിവിങ് സീനിയര്‍ ഫാക്കല്‍റ്റി അനൂപ് ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഒ. കല അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ പി ഫൈസല്‍ , അധ്യാപകരായ രാജ് നാരായണന്‍ , സി കെ ബീന , കെ വിനോദിനി, ജയശ്രീ വി എന്‍ , നീത കെ , ലേഖ കെ ടി , ജ്യോതി പി എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് , എസ് പി സി , സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, ജെ ആര്‍ സി , ടീനേജ് ക്ലബ്, സംസ്‌കൃതം ക്ലബ് എന്നിവയിലെ വിദ്യാര്‍ത്ഥികളും സ്‌കൂളിലെ കായിക താരങ്ങളും പങ്കെടുത്തു . പ്രധാന അധ്യാപകന്‍ പ്രവീണ്‍ എം സ്വാഗതവും കായിക അധ്യാപകന്‍ കെ കെ പ്രജിത് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *