തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് സൂര്യ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും സൂര്യ പറഞ്ഞു. മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സൂര്യയുടെ പ്രതികരണം ഉണ്ടായത്. കള്ളക്കുറിച്ചിയിലെ വ്യാജ വിഷമദ്യ ദുരന്തത്തിൽ 52 പേരാണ് മരിച്ചത്.വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണമെന്നും സൂര്യ പറഞ്ഞു. വാർത്താ കുറിപ്പിലാണ് സൂര്യയുടെ പ്രതികരണം വന്നത്. അതിനിടെ, തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില്‍ വ്യക്തമാക്കി. വിഷമദ്യ ദുരന്തത്തില്‍ മരണ സംഖ്യ 52 ആയി ഉയര്‍ന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷ വിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടു. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തിൽ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച് വിളിച്ചു. വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ സഭയിൽ പറഞ്ഞു. കള്ളക്കുറിച്ചിയിലെ ആശുപത്രിയിലേക്ക് കൂടുതൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. വേണ്ടത്ര മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ മരുന്നുകൾ ഉടൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 117 പേരാണ് ചികിത്സയിലുള്ളത്. വ്യാജമദ്യം വിതരണം ചെയ്ത ഗോവിന്ദരാജിന്‍റെയും സംഘത്തിന്‍റെയും പക്കൽ നിന്ന് 200 ലിറ്റർ മെഥനോൾ പിടിച്ചെടുത്തിട്ടുണ്ട്. മെഥനോൾ കൊണ്ട് വന്നത് പുതുച്ചേരിയിൽ നിന്നാണ് എന്ന് വ്യക്തമായിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ജുഡീഷ്യൽ കമ്മീഷനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020