കണ്ണൂര്‍: കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആണ്‍ സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. സദാചാര ആക്രമണത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇയാളുടെ മൊഴി നിര്‍ണായമാകും. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കായലോട് നടന്നത് എന്ന കാര്യത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നേക്കും.

റസീനയും ആണ്‍സുഹൃത്തും സംസാരിച്ചു നില്‍ക്കുന്നതിനിടെ ഇവിടേക്ക് എത്തിയ സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിനെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നും പൊലീസിന് ഇക്കാര്യങ്ങള്‍ വ്യക്തമായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്ഡിപിഐ ഓഫീസില്‍ സംഭവിച്ചതുള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യക്തത വരാന്‍ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസ് അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *