വൈത്തിരി: വയനാട് ചുരത്തില്‍ ആറാംവളവില്‍ മറ്റൊരു വാഹനത്തിലിടിച്ച പിക്കപ്പ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം. വാഴക്കുല കയറ്റി പോകുകയായിരുന്ന പിക്കപ്പ് ലോറി മറ്റൊരു പിക്കപ്പിലിടിച്ചു നൂറുമീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍ വയനാട് സ്വദേശിയായ ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഗ്‌നിശമന വിഭാഗം, അടിവാരം പൊലീസ്, ഹൈവേ പൊലീസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *