95-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി ചിത്രം ഛെല്ലോ ഷോ, രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ, വിവേക് അ​ഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കാറിലേക്കെത്തിയിരിക്കുന്നത്. പാൻ നളിൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ഈ പേരിന്‍റെ അര്‍ഥം. സംവിധായകന്‍റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപന്‍ റാവല്‍, പരേഷ് മെഹ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2021 ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം സ്പെയിനിലെ വല്ലഡോലിഡ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ സ്പൈക്ക് പുരസ്കാരം നേടിയിരുന്നു.ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ചൊവ്വാഴ്ച നിർണായക പ്രഖ്യാപനം നടത്തിയത്. ഫെഡറേഷൻ ജൂറിക്ക് സംവിധായകൻ പാൻ നളിൻ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ‘ചെല്ലോ ഷോയിൽ വിശ്വസിച്ചതിന് നന്ദി. ഇപ്പോളെനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്ന, പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയിൽ വിശ്വസിക്കാം’, പാൻ നളിൻ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *