പ്രശസ്ത കൊമേഡിയൻ രാജു ശ്രീവാസ്തവ (58)അന്തരിച്ചു.ഓഗസ്റ്റ് പത്തിന് ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.2005ല്‍ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ആദ്യ തന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി ടാലന്റ് ഹണ്ട് ഷോയിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.ഗുരുതരമായ മസ്തിഷ്ക തകരാറും ഉണ്ടായതിനെ തുടർന്ന് നില ഗുരുതരമായി തുടരുകയായിരുന്നു. രാജു ശ്രീവാസ്തവയുടെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും നൽകുമെന്ന് ഭാര്യ ശിഖ ശ്രീവാസ്തവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉറപ്പ് നൽകിയിരുന്നു.ഹിന്ദി ചിത്രങ്ങളില്‍ ക്യാരക്റ്റര്‍ റോളുകളിലും അദ്ദേഹം അഭിനയിച്ചു. മൈനേ മൈനേ പ്യാര് കിയാ, ബാസീഗര്‍, ബോംബെ ടു ഗോവ, ആംദാനി അത്താനി ഖര്‍ച്ച റുപ്പൈയ, ടോയ്ലറ്റ് ഏക് പ്രേം കഥ തുടങ്ങിയ ചിത്രങ്ങളാണ് പ്രധാനം. പതിനാറ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2010 നു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും എത്തിയിരുന്നു. സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്തിരിഞ്ഞു. ദിവസസങ്ങള്‍ക്കു ശേഷം ബിജെപിയില്‍ ചേര്‍ന്നു. സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചരന പരിപാടികളില്‍ പങ്കെടുത്തിരുന്നു.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
