പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസൻ വധക്കേസിൽ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിൽ.ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.ഇതിനിടെ അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ നേരത്തെ നാല് പേർ അറസ്റ്റിലായിരുന്നു. ഇവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആറ് പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്‍, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി ഉമ്മർ‍, ഫിറോസ്, ആക്ടിവ ബൈക്കില്‍ ഉണ്ടായിരുന്ന അബ്ദുള്‍ ഖാദര്‍ എന്നിവരുള്‍പ്പടെ വൈകാതെ വലയിലാവുമെന്നാണ് പൊലീസ് അറിയിക്കുന്നത്. അതിനിടെ സുബൈര്‍ കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *