ജൂനിയർ എൻ ടി ആർ സിനിമയുടെ റീ റിലീസ് ഷോക്കിടെ ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീയറ്ററിൽ തീപിടുത്തം. ഈ മാസം 20 ന് വിജയ വാഡയിലെ ഒരു തീയേറ്ററിലാണ് അപകടമുണ്ടായത്. തീപിടുത്തത്തിൽ തീയറ്ററിലെ ചില സീറ്റുകൾ കത്തിനശിച്ചു. തുടർന്ന് ഷോ ക്യാൻസൽ ചെയ്തു.

2003 ൽ രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിംഹാദ്രിഎന്ന സിനിമയുടെ റീ റിലീസ് ആണ് ഈ മാസം 20ന് നടന്നത്. നടൻ്റെ 40ആം പിറന്നാളിനോടനുബന്ധിച്ച് റീമാസ്റ്റർ ചെയ്ത ചെയ്ത സിനിമ 4k ക്വാളിറ്റിയിലാണ് റീ റിലീസിനെത്തിച്ചത്. ഷോയ്ക്കിടെ ആരാധകർ തീയറ്ററിൽ പടക്കം പൊട്ടിക്കുകയും ഇതിൽ നിന്ന് തീ പടരുകയുമായിരുന്നു.സ്ഥലത്ത് ഉടൻ പോലീസെത്തി നിയന്ത്രണം ഏറ്റെടുത്തു. ആളുകളെ സുരക്ഷിതമായി തീയറ്ററിൽ നിന്ന് പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *