കോവിഡ്​ -19 പകർച്ചവ്യാധി മൂലം ജനങ്ങളുടെ മാനസികാരോഗ്യത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻഗണന നൽകുമെന്ന്​ ലോകാരോഗ്യസംഘടന. കഴിഞ്ഞ ദിവസം ​യൂറോപ്യൻ മേഖലയിലെ ഡബ്ലു.എച്ച്​.ഒയുടെ ഉന്നത ഉദ്യോഗസ്​ഥർ നടത്തിയ യോഗത്തിലാണീ തീരുമാനം.

യൂറോപ്യൻ മേഖലയിലെ ആളുകൾ അക്ഷരാർത്ഥത്തിൽ കോവിഡിന്‍റെ ആഘാതത്തിലും അതിന്‍റെ അനന്തരഫലങ്ങളിലും തകർന്നുകൊണ്ടിരിക്കുകയാണെന്ന്​ ലോകാരോഗ്യസംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു. പകർച്ചവ്യാധി ലോകത്തെ നടുക്കി. ആഗോളതലത്തിൽ നാല്​ ദശലക്ഷത്തിലധികമാളുകൾ മരണത്തിനു കീഴടങ്ങി. ലക്ഷങ്ങളു​െട ഉപജീവനമാർഗം നശിച്ചു. മാനസികാരോഗ്യവും ക്ഷേമവും അടിസ്ഥാന മനുഷ്യാവകാശമായി കാണണമെന്ന് ഡബ്ല്യു.ടി.ഒ അഭിപ്രായപ്പെട്ടു.

പാൻഡെമിക്കിന്‍റെ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ ദീർഘകാലവും ദൂരവ്യാപകവുമാണെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വൈറസ് പകരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ, ലോക്ക്ഡൗ ണുകളുടെയും സ്വയം ഒറ്റപ്പെടലിന്‍റെയും മാനസിക ആഘാതം, തൊഴിലില്ലായ്മ, സാമ്പത്തിക ആശങ്കകൾ, സാമൂഹിക ഒഴിവാക്കൽ എന്നിവയുടെ ഫലങ്ങൾ, പരിചരണത്തിലേക്കുള്ള വ്യക്തിഗത പ്രവേശനം വരെ, എല്ലാവരെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ ബാധിക്കുന്നുതായി യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *