ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ.രമയ്ക്ക് വധ ഭീഷണി കത്ത്. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്നൊന്നും നോക്കില്ല ‘തീരുമാനം’ എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. എംഎല്‍എ ഹോസ്റ്റല്‍ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. തെളിവടക്കം ഡിജിപിക്ക് രമ പരാതി നല്‍കിയിട്ടുണ്ട്. കെ.കെ.രമയക്കെതിരേ എം.എം.മണിയുടെ അധിക്ഷേപം വലിയ വിവാദമായിരുന്നു. ഒടുവില്‍ സ്പീക്കറുടെ റൂളിങ്ങിനെ തുടര്‍ന്ന് മണി പരാമര്‍ശം പിന്‍വലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *