മദ്യപിച്ച ശേഷം കെജിഎഫ് സിനിമയിലെ നായക കഥാപാത്രമായ റോക്കിഭായ് അയി സങ്കല്‍പിച്ച് ഭാര്യയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി അണക്കര പുല്ലുവേല്‍ സ്വദേശി ജിഷ്ണു ദാസിനെ (27) ആണ് വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ കൈയ്യില്‍ ധരിച്ചിരുന്ന വലിയ മോതിരം കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ജെസിബി ഡ്രൈവറാണ് ജിഷ്ണു. താന്‍ അധീരയാണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം. കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചിരുന്നു. വിവരം അറിഞ്ഞ് ഭാര്യാ പിതാവ് എത്തിയെങ്കിലും അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചും ഇയാള്‍ സ്വന്തം ഭാര്യയെ മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *