*കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു*കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.05 മീറ്ററായി താഴ്ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. *ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (2023) അപേക്ഷ ക്ഷണിച്ചു*കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് (2023) അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുന്നത്. അപേക്ഷയോടൊപ്പം വൈദഗ്ദ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പത്രകുറിപ്പുകള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി/ പെന്‍ഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം വെയ്ക്കണം. അപേക്ഷകള്‍ ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാം നില, ബി-ബ്ലോക്ക് സിവില്‍ സ്റ്റേഷന്‍ പി ഒ, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ എത്തിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷഫോം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495-2378920, 9946409664.*തീരമൈത്രി-സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങാം*ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റസ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയുമായിരിക്കും. 5 ശതമാനം ഗുണഭോക്ത്യ വിഹിതവും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ, 20 നും 50 നും ഇടക്ക് പ്രായമുള്ളവര്‍ ആയിരിക്കണം. സാഫില്‍ നിന്ന് മുമ്പ് ധനസഹായം കിട്ടിയവര്‍ അപേക്ഷിക്കേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്, വെള്ളയില്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 8943164472, 8089303519.*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024**കാവുകളുടെ സംരക്ഷണത്തിന് ധനസഹായം; അപേക്ഷ ക്ഷണിച്ചു* കേരളത്തില്‍ വനം-വന്യജീവി വകുപ്പിന് കീഴില്‍ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിൻ്റെ ഭാഗമായി ഈ വര്‍ഷം ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നല്‍കുന്നതിന് കാവുകളുടെ ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603എന്ന വിലാസത്തില്‍ ജൂലൈ, 31 ന് മുമ്പായി സമര്‍പ്പിക്കണം. ഫോൺ: 04862232505 .*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024**വനമിത്ര അവാര്‍ഡ്; അപേക്ഷിക്കാം*ജൈവവൈവിദ്ധ്യ സംരക്ഷണരംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവിവകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവ വൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശീക ജൈവവൈവിധ്യം: പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. ഒരു ജില്ലയില്‍ ഒരു അവാര്‍ഡാണ് നല്‍കുക. ഇടുക്കി ജില്ലയില്‍ 2024 – 25 വര്‍ഷത്തേയ്ക്ക് വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ685 603 എന്ന വിലാസത്തില്‍ ജൂലൈ, 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അവാര്‍ഡിനുള്ള അര്‍ഹത തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു കുറിപ്പും തെളിവിലേയ്ക്കായി പ്രസക്തമായരേഖകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും ഉള്‍പ്പെടുത്തണം. ഫോൺ: 04862232505.*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024* *എച്ച് ആർ ആൻ്റ് അഡ്മിൻ*മഹാവീർ ഹനുമാൻ ഗ്രൂപിൽ എച്ച് ആർ ആൻ്റ് അഡ്മിൻ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന ഡിജി ആർ വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26.*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024**കോസ്റ്റ് ഗാര്‍ഡില്‍ മ്യുസീഷ്യന്‍*ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ മ്യുസീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന ഡി ജി ആർ വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26.*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024**സർവ്വകലാശാല ചീഫ് അഡ്മിസ്ട്രേറ്റീവ് ഓഫീസർ* ഗുരുഗ്രാം കെ ആർ മംഗളം സർവ്വകലാശാല ചീഫ് അഡ്മിസ്ട്രേറ്റീവ് ഓഫീസർ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന ഡിജി ആർ വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26.*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024**എയർക്രാഫ്റ്റ് ടെക്നീഷ്യൻ കരാർ നിയമനം*എച്ച് എ എൽ കോരാപുത് ഡിവിഷൻ എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന ഡി ജി ആർ വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 25.*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024**സെക്യൂരിറ്റി ഓഫീസർ നിയമനം*സി എസ് ഐ ആർ – നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ (സുബേദാറോ അതിനു മുകളിൽ റാങ്കുള്ളവരോ ആവണം ) നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https//www.nmlindia.org എന്ന വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി**വാർത്താക്കുറിപ്പ്* *22 ജൂലൈ 2024* *ഉജ്ജ്വല ബാല്യം പുരസ്‌കാരം 2023 അപേക്ഷ ക്ഷണിച്ചു*2023 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്ക‌രണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ‌ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സർട്ടിഫിക്കറ്റുകൾ, പ്രശസ്‌തിപത്രങ്ങൾ, പേരിൽ കൂട്ടിയുടെ പ്രസിദ്ധീകരിച്ചിട്ടുളള പുസ്ത‌കമുണ്ടെങ്കിൽ ആയതിൻ്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി / പെൻഡ്രൈവ് പത്രക്കുറിപ്പുകൾ, എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊളളിക്കണം. കേന്ദ്രസർക്കാരിൻ്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്മെൻ്റ് നേടിയ കുട്ടികളെ ഈ അവാർഡിന് പരിഗണിക്കുന്നതല്ല. കൂടാതെ ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല. ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്.25000/- രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് അവാർഡ് നൽകുക. ഭിന്നശേഷിക്കാരായ കൂട്ടികളെ പ്രത്യേക കാറ്റഗറിയിൽ പരിഗണിച്ച് അവാർഡ് നൽകും അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ്. 685603 എന്ന വിലാസത്തിൽ അയക്കുക. അവസാന തീയ്യതി ആഗസ്റ്റ് 15. ഫോൺ: 04862-235532, 7510365192, 9744151768 കൃത്യമായി വിശദ വിവരങ്ങൾ വകുപ്പിന്റെ www.wed.kerala gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *