ബലാത്സംഗക്കേസിൽ നടൻ സിദ്ധീഖിനെതിരെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. നടനെതിരെ സാക്ഷി മൊഴികളും സംഭവത്തിനുശേഷം നടി ചികിത്സനേടിയതിന്റെയും തെളിവുകളാണ് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഹോട്ടലിൽ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകൾ നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.സംഭവ ദിവസം നടൻ മാസ്കോട്ട് ഹോട്ടലിൽ താമസിച്ചതായി രേഖകളുണ്ട്.
സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെനന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്‍റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.