കോഴിക്കോട്∙ നാദാപുരം കല്ലാച്ചിയിൽ പാഞ്ഞടുത്ത തെരുവുനായക്കൂട്ടത്തിനു മുന്നിൽ വിദ്യാർഥിക്ക് രക്ഷയായത് സ്കൂൾ ബാഗ്. തെരുവുനായ്ക്കൾക്കു മുന്നിൽ സ്കൂൾ ബാഗ് ഊരിയെറിഞ്ഞ് പെൺകുട്ടി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വ്യാഴാഴ്ചയാണ് തെരുവുനായ വിദ്യാർഥിക്കു നേരെ പാഞ്ഞടുത്തത്. ബാഗ് മുന്നിലേക്കിട്ട് ശ്രദ്ധ തിരിച്ചെങ്കിലും തൊട്ടുപിന്നാലെ ഓടിയടുക്കുന്ന നായ്ക്കളിൽനിന്ന് തലനാരിഴയ്ക്ക് വിദ്യാർഥി രക്ഷപ്പെടുന്നതു സിസിടിവി ദൃശ്യങ്ങളിൽ കാണാം.

സമാനമായ നിരവധി സംഭവങ്ങൾ കോഴിക്കോട് വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യാറുണ്ടങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉള്‍പ്പെടെ ഇത്തരം പരാതികളിൽ നടപടിയെടുക്കാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലപ്പോഴും കുട്ടികൾ തനിച്ച് പോകുമ്പോഴാണ് ഇത്തരത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ എത്തുന്നത്. നാദാപുരം, കല്ലാച്ചി, വാണിമേൽ, വളയം ഭാഗങ്ങളിലാണ് തെരുവുനായകളുടെ ശല്യം രൂക്ഷമെന്നു നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *