സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയ്ലര് പുറത്ത് വന്നിരിക്കുകയാണ്. ജേക്ക്, നെയ്ത്രി, അവരുടെ കുട്ടികള്‍ എന്നിവരിലൂടെയാണ് ട്രെയ്ലര് മുന്നോട്ട് പോകുന്നത്. വായുവിലൂടെയും വെള്ളത്തിലൂടെയും കുതിച്ചുപായാനാവുന്ന അത്ഭുത ജീവികളുടെ പുറത്തേറി ജേക്കും സംഘവും പോരാട്ടത്തിനൊരുങ്ങുന്നതും ട്രെയ്ലറില് കാണാം. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.’അവതാര്‍’ എന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009 ലാണ് . സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
