ദിനോസറിന്റെ ഭ്രൂണം ചൈനയില്‍ കണ്ടെത്തി. മുട്ട പൊട്ടി കുഞ്ഞ് പുറത്തുവരാനിരുന്ന അവസ്ഥയിലായിരുന്ന ഭ്രൂണം പ്രിസര്‍വ് ചെയ്ത് വെച്ചതായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ നിന്നാണ് ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണരുപമുള്ള ദിനോസര്‍ ഭ്രൂണം ലഭ്യമായത്.

തെക്കന്‍ ചൈനയിലെ ഗാന്‍സൗ പ്രദേശത്ത് നിന്നാണ് ഫോസില്‍ കണ്ടെത്തിയത്.

ഇത് ഏകദേശം 72 മുതല്‍ 66 വരെ മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാകാമെന്നും പെട്ടെന്നുണ്ടായ മണ്ണിടിച്ചില്‍ പോലുള്ള എന്തെങ്കിലും കാരണങ്ങളാല്‍ പ്രിസര്‍വ് ചെയ്യപ്പെട്ടതാകാമെന്നുമാണ് സയന്റിസ്റ്റുകള്‍ പറയുന്നത്.പല്ലില്ലാത്ത ദിനോസര്‍ വിഭാഗമായ തെറോപോഡ്, ഓവിറാപ്‌റ്റോറോസര്‍ എന്നിവയുടേതാണ് ഭ്രൂണമെന്നും വിലയിരുത്തപ്പെടുന്നു.

തലമുതല്‍ വാല്‍വരെ 27 സെന്റീമീറ്റര്‍ നീളമാണ് ഭ്രൂണത്തിനുള്ളത്. 17 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയില്‍ തോടിനോട് മുതുക് ചേര്‍ത്ത് ചുരുണ്ട് കിടക്കുന്ന രൂപത്തിലാണ് ഭ്രൂണം. യിംഗ്ലിയാങ് സ്‌റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് നിലവില്‍ ഭ്രൂണം സൂക്ഷിച്ചിരിക്കുന്നത്.

‘ബേബി യിങ്‌ലിയാങ്’ എന്നാണ് ഭ്രൂണത്തിന് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *