ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗമാകാനുള്ള ഒരുക്കത്തിലാണ് . സാമൂഹ മാധ്യമങ്ങളിലൂടെ AI യുടെ സാധ്യതകൾ വളരെയേറെ ചർച്ചയാകുന്നുമുണ്ട്. കൂടാതെ, AI യുടെ സൃഷ്ടികളും ആളുകൾക്കിടയിൽ വളരെയേറെ ശ്രദ്ധ നേടാറുണ്ട്.
അതിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ സൃഷ്ടിയാണ് മലയാളി ജ്യോ ജോണ്‍ മുല്ലൂർ തയ്യാറാക്കിയ സെൽഫി ഫ്രം പാസ്ററ് സീരീസ്. സ്മാര്‍ട് ഫോണും സെല്‍ഫി ക്യാമറയുമൊന്നുമില്ലാതിരുന്ന കാലത്തെ ലോകം ആദരിച്ചിരുന്ന വ്യക്തിത്വങ്ങള്‍ സെല്‍ഫി എടുത്താല്‍ എങ്ങനെയിരിക്കും എന്നതാണ് സീരീസിൽ പറയുന്നത്.
മഹാത്മാഗാന്ധിയും കാള്‍മാക്‌സും ചെഗുവേരയും അംബേദ്കറും നെഹ്‌റുവും സ്റ്റാലിനും എബ്രഹാം ലിങ്കണും ഐന്‍സ്റ്റീനുമെല്ലാം ഈ സെല്‍ഫി ചിത്രങ്ങളിലുണ്ട്. ഗാന്ധിയുടെ നരച്ച ചെറു താടി രോമം മുതല്‍ നിഷ്‌കളങ്കമായ ചിരി വരെയും ഒപ്പം നില്‍ക്കുന്നവരുടെ വസ്ത്രധാരണവും പ്രത്യേകതകളുമെല്ലാം ഭൂതകാലത്തില്‍ നിന്നുള്ള ഈ സെല്‍ഫി ചിത്രങ്ങളില്‍ കാണാം. സൂഷ്മമായ ഈ വിശദാംശങ്ങളാണ് ജ്യോ ജോണിന്റെ സെല്‍ഫി സീരീസിനെ ശ്രദ്ധേയമാക്കുന്നത്.