കമൽഹാസനൊപ്പമുള്ള ഓർമ ചിത്രം പങ്കുവച്ച് നടി രാധ. ‘ടിക് ടിക് ടിക്’എന്ന സിനിമയുടെ ഷൂട്ടിങിനിടെ എടുത്ത ചിത്രമാണ് രാധ സമൂഹമാധ്യങ്ങളിൽ പങ്കുവച്ചത്. നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തിൽ കാണാം. ഷൂട്ടിങ് നാളുകളിലെ പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത് എന്ന കുറിപ്പോടെയാണ് രാധ ചിത്രം പങ്കുവച്ചിരിക്കുന്നത്.
രാധികയുടെ വാക്കുക്കൾ ഇങ്ങനെ;
1981ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ടിക് ടിക് ടിക്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം പിന്നീട് കരിഷ്മ എന്ന പേരിൽ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. “ടിക് ടിക് ടിക് സിനിമയുടെ ഷൂട്ടിങ് നാളുകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായിരുന്നു, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അന്ന് ഞങ്ങൾ നടത്തിയ അധ്വാനവും കരുത്തും വീണ്ടും ഓർത്തുപോവുകയാണ്. ഞങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. ഒപ്പം വളരെ അനായാസമായി അഭിനയിക്കുന്ന മാധവിയെ അഭിനന്ദിക്കുകയും ചെയ്യുന്നു.’’