പേരാമ്പ്രയിൽ നടന്ന ആക്രമണം ശബരിമല വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാനായി നടത്തിയതാണെന്ന് ഷാഫി പറമ്പിൽ എം പി. പൊലീസിന്റെ ആസൂത്രിത ശ്രമമായിരുന്നു ആക്രമണം. പൊലീസിൽ നിന്ന് അകന്ന് നിൽക്കാനാണ് പ്രവർത്തകരോട് പറഞ്ഞത്, എന്നാൽ ഞാൻ അവിടെ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത് എന്ന് പ്രചരിപ്പിക്കാനാണ് മറ്റുള്ളവർ ശ്രമിച്ചത്.
AI ടൂൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് എന്തുപറ്റി സർക്കാരിന്റെ എ ഐ ടൂൾ അടിച്ചുപോയോ. തന്നെ ആക്രമിച്ച പൊലീസുകാരനെ കണ്ടെത്താനായി എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. 4 വീഡിയോ പരിശോധിച്ചാൽ മതി. ഇതുവരെ സംഭവത്തിൽ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? FIR പാർട്ടിസ്റ്റെയ്ൻ്റ് മെൻ്റ് പോലെയാണ് എഴുതിയത് എം പി ആരോപിച്ചു.
ലാത്തിലാർജ് നടത്തിയിട്ടില്ല എന്നായിരുന്നു റൂറൽ എസ്പി പറഞ്ഞിരുന്നത്. ബോധപ്പൂർവ്വം കള്ള പ്രചരണം നടത്തി,പിന്നീട് എസ്‌പി തന്നെ ഒരു യോഗത്തിൽ മാറ്റി പറഞ്ഞു. ഇതുവരെ മൊഴിയെടുക്കാൻ പോലും ഒരു പൊലീസുകാരനും വന്നിട്ടില്ല. ഒരിക്കൽ മാത്രം തന്നെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയശേഷം പൊലീസ് ആശുപത്രിയിൽ വന്നു പിന്നെ എന്നെ ബന്ധപ്പെട്ടിട്ടില്ല. തന്റെ മൂക്കിലും , തലയിലും ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് അടിച്ചത് ഷാഫി പറമ്പിൽ പറഞ്ഞു. എസ്പി പറഞ്ഞത് പോലെ പുറകിൽ നിന്നല്ല ആ പൊലീസുകാരൻ ആക്രമിച്ചത് മുന്നിൽ നിന്ന് തന്നെയാണ്.
