സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ച് 8 വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് അൽഫോൻസ് പുത്രൻ.സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട 50 ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. 2008 നു ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല.

ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സി.ബി.ഐ ഡയറി കുറിപ്പ് എന്നീ ചിത്രങ്ങലാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുത്.

പൃഥിരാജ് സുകുമാരനും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനുള്ള അല്‍ഫോണ്‍സ് ചിത്രം. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *