ഇന്ത്യയാണ് എനിക്ക് എല്ലാം;കനേഡിയൻ പാസ്‌പോർട്ട് റദ്ദാക്കാനാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അക്ഷയ് കുമാർ

0

കനേഡിയൻ പൗരത്വത്തെച്ചൊല്ലി ബോളിവുഡ് താരം അക്ഷയ് കുമാർ പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്.ഇപ്പോഴിതാ കനേഡിയന്‍ പാസ്പോര്‍ട്ട് റദ്ദാക്കാനാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് സൂപ്പർതാരം. പാസ്‌പോർട്ട് മാറ്റാൻ അപക്ഷേിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.‘‘ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും
1990-കളിൽ തന്റെ കരിയർ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ഈ കാലയളവിൽ തിയേറ്ററുകളിൽ പരാജയം നേരിട്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ മോശം ബോക്സ് ഓഫീസ് പ്രകടനമാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും നടൻ വ്യക്തമാക്കി.’എന്റെ സിനിമകൾ വർക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വർക്ക് ചെയ്യണമല്ലോ എന്ന് ഞാൻ കരുതി, ഞാൻ ജോലിക്കായി അവിടെ പോയി. എന്റെ സുഹൃത്ത് കാനഡയിലാണ്. ഞാൻ അപേക്ഷിച്ചു. കാനഡയിലേക്ക് പോയി’,
പിന്നാലെ എന്റെ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. എന്റെ സുഹൃത്ത് പറഞ്ഞു, ‘‘തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ’’ എന്ന്. എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു. പാസ്പോര്‍ട്ട് ഉണ്ടെന്ന കാര്യം പോലും ഞാന്‍ മറന്നു. ഈ പാസ്പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.’’– അക്ഷയ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here