ആരാധികയെ ഞെട്ടിച്ച് ജയസൂര്യ.പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയേയാണ് ജയസൂര്യ ഞെട്ടിച്ചത്.ജയസൂര്യ വരുന്നതറിഞ്ഞ് ഒന്നു കാണാൻ കാത്തിരിക്കുകയായിരുന്നു പുഷ്പ. ഒന്ന് നേരിൽ കാണണമെന്നേ അവർ ആ​ഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ തന്റെ കടുത്ത ആരാധികയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും കൂടി ചെയ്തു ജയസൂര്യ.

https://www.instagram.com/toniandguy__kochi/?utm_source=ig_embed&ig_rid=21ca1906-d98a-443a-8e1d-aceb31616f99

ജയസൂര്യക്കൊപ്പം സെൽഫിയെടുത്തെന്ന് വീട്ടിൽ പറയുമ്പോൾ കാണിക്കാൻ ഒരു സ്മാർട്ഫോൺ പുഷ്പയ്ക്ക് സ്വന്തമായുണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ ജയസൂര്യ കടയിൽ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു.അസിസ്റ്റന്റിനെ പുഷ്പയറിയാതെ വെളിയിൽ വിട്ടാണ് മിനിറ്റുകൾക്കുള്ളിൽ ആ മനോഹര ചിത്രം ഫ്രെയിമിനുള്ളിലാക്കി പ്രിയപ്പെട്ട ആരാധികയ്ക്കു നൽകിയത്. ഫോട്ടോ ഏറ്റുവാങ്ങുമ്പോളുള്ള പുഷ്പയുടെ അമ്പരപ്പും സന്തോഷവും നിറഞ്ഞ വീഡിയോയും സ്ഥാപനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *