റാപ്പര്‍ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലും മൂന്ന് സുഹൃത്തുകളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അറസ്റ്റിന് കാരണം. മലപ്പുറം ചങ്ങരംകുളം പൊലീസിന്റേതാണ് നടപടി. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *