കൊച്ചി വൈറ്റിലയിലെ ബാറില്‍ ഗുണ്ടാ ആക്രമണം. ബാറിലെ ജീവനക്കാരനെ ഗുണ്ടാസംഘം ആക്രമിച്ചു. ഡി ജെ പാര്‍ട്ടിക്കിടെ യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
കളമശ്ശേരി സ്വദേശികളായ സുനീര്‍, നഹാസ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ബാറില്‍ അതിക്രമം നടത്തിയത്. തീവ്രവാദ കേസിലെ പ്രതി ഫിറോസിന്റെ കൂട്ടാളികളാണ് നഹാസും സുനീറും. തൃക്കാക്കരയില്‍ ഫ്‌ലാറ്റില്‍ നിന്ന് ലഹരി പിടിച്ചെടുത്ത കേസില്‍ പ്രതികളാണ് ഇരുവരും.