
ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കും ,ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.
3000ത്തിലധികം ക്യാമ്പുകൾ ആരംഭിക്കാനുള്ളക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ടെന്നും നിലവിൽ രണ്ട് ക്യാമ്പുകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ജില്ലകളിലെയും അവസ്ഥകൾ യോഗത്തിൽ വിലയിരുത്തി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി കഴിഞ്ഞു. ജില്ലാ കളക്ടർമാർക്ക് വിവിധ സാഹചര്യങ്ങൾ നേരിടാൻ ഓരോ കോടി രൂപ നൽകി. കൂടാതെ തദ്ദേശസ്ഥാപനങ്ങൾക്കും പണം അനുവദിച്ചു. പഞ്ചായത്ത് ഒരു ലക്ഷം,
മുനിസിപ്പാലിറ്റികൾക്ക് 3 ലക്ഷം, കോർപ്പറേഷൻ 5ലക്ഷം എന്നിങ്ങനെ നൽകിയിട്ടുണ്ട്. 9 എൻ ഡി ആർ എഫ് ടീമുകൾ ജൂൺ ഒന്നു മുതൽ സജ്ജമാകും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.