മുണ്ടിക്കൽ താഴത്ത് ഇന്ന് രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഹാർലി ഡേവിഡ്സൺ ബൈക്കും എതിർദിശയിൽ വന്ന കാർ തിരിക്കുന്നതിനിടെയാണ് ജംഗ്ഷനിൽ വെച്ച് അപകടമുണ്ടായത്.
അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നതോടൊപ്പം കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികനായ മജാസിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് ബന്ധുക്കളത്തി പരിക്കേറ്റ മജാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കാലിനും നട്ടെല്ലിനും ക്ഷതമേറ്റതായി ബന്ധുക്കൾ വ്യക്തമാക്കി അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം വാഹനഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
