വയനാട്: കേണിച്ചിറയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍. കടുവയുടെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ്. ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവില്‍ കടുവയുള്ളത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ട് കടുവയെ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

ഇന്ന് കടുവയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. കേണിച്ചിറയില്‍ മൂന്നു ദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഞായറാഴ്ച രാത്രിയോടെ കൂട്ടിലായത്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോല്‍പ്പെട്ടി 17 എന്ന 10 വയസുള്ള ആണ്‍ കടുവയാണിത്.

Leave a Reply

Your email address will not be published. Required fields are marked *