കോഴിക്കോട്: കനത്ത മഴയില്‍ ബാലുശ്ശേരിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് ആറുവയസുകാരന് പരിക്ക്. കോട്ടൂര്‍നരയംകുളം കുന്നത്ത് ജുബീഷിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തെങ്ങ് വീണത്.കനത്തമഴയില്‍ തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *