ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇസ്രായേലില്‍ നിന്ന് 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി. ഇതോടെ ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇറാനില്‍ നിന്ന് ഇതുവരെ 18 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്. ഓപറേഷന്‍ സിന്ധു എന്ന പേരിലാണ് ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. ഇറാന്‍ വ്യോമപാത അടച്ചിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പരിമിതമായി പാത തുറന്നു കൊടുക്കുകയായിരുന്നു.