ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരേ മലയാളി സ്പോർട്സ് താരം പി ആർ ശ്രീജേഷ്.തന്റെ ഹോക്കി സ്റ്റിക്കിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധിക ഫീസ് ഈടാക്കിയെന്ന് ശ്രീജേഷ് പറഞ്ഞു.ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു താരം. 41 ഇഞ്ചുള്ള ഹോക്കി സ്റ്റിക്കിന് അധിക ചാര്‍ജായി വിമാനക്കമ്പനി 1500 രൂപയാണ് ഈടാക്കിയത്. ഫീസ് അടച്ചതിന്റെ പ്രിന്റൗട്ടിന്റെ ചിത്രം താരം ട്വീറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാനുള്ള അനുമതി എനിക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്‍ഡിഗോ വിമാനക്കമ്പനി 38 ഇഞ്ചില്‍ കൂടുതലുള്ള സ്റ്റിക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല. എന്ത് ചെയ്യും? ഗോള്‍കീപ്പറുടെ കിറ്റ് കൊണ്ടുവരാന്‍ എനിക്ക് അധികമായി 1500 രൂപ നല്‍കേണ്ടിവന്നു’- ശ്രീജേഷ് കുറിച്ചു. പിന്നാലെ കൊള്ള എന്ന ടാഗും താരം കൊടുത്തിട്ടുണ്ട്.അടുത്ത മാസം ആരംഭിക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗില്‍ പങ്കെടുക്കുന്നതിന്റെ മുന്നോടിയായുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് താരം ബെംഗളൂരുവിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *