ആത്മാവില്ലാത്ത ശരീരം;’വരാഹരൂപമില്ലാത്ത കാന്താര ഒടിടിയിൽ‌;പോസ്റ്റുമായി തൈക്കുടവും

0

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ ചിത്രം കാന്താര ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്.കോപ്പിയടി വിവാദത്തിൽ അകപ്പെട്ട ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. എന്നാല്‍ വരാഹരൂപമില്ലാത്ത കാന്താരയുടെ ഫീല്‍ പോയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വരാഹരൂപമാണ് കാന്താരായുടെ ആത്മാവ്. അത് മാറ്റിയതോടെ ചിത്രത്തിന്റെ രസം മുഴുവനും പോയെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഈ അവസരത്തിൽ തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. നീതിയുടെ വിജയമെന്നാണ് തൈക്കുടം ബ്രിഡ്ജ് സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചിരിക്കുന്നത്. ‘ആമസോൺ പ്രൈം, കാന്താര എന്ന സിനിമയിൽ നിന്ന് ഞങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവമായ പിന്തുണ നൽകിയ ഞങ്ങളുടെ സംഗീത സാഹോദര്യത്തിനും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി’എന്നാണ് തൈക്കുടം കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here