സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു.കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമാണ്.രണ്ട് കഥാസമാഹാരങ്ങളും ഏഴ് നോവലുകളും രചിച്ചിട്ടുണ്ട്.സതീഷ് ബാബുവും ഭാര്യയുമായിരുന്നു.ലാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു വീട്ടില്‍ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം ഇദ്ദേഹത്തെ പുറത്ത് കണ്ടിട്ടില്ലെന്നാണ് അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഫ്‌ലാറ്റിന് മുന്നിലിട്ട പത്രം എടുത്തിട്ടില്ല. മരണം ഇന്നലെ രാത്രി സംഭവിച്ചുവെന്നാണ് നിഗമനം.ഏറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെ സതീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കള്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ നിന്ന് വീണുകിടക്കുന്ന രീതിയില്‍ കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. പുറത്തുനിന്ന് അതിക്രമിച്ച് കടന്നതിന്റെയോ ആക്രമിക്കപ്പെട്ടതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *