ദില്ലി ജമാ മസ്ജിദിൽ സ്ത്രീകൾക്ക് തനിച്ച് പ്രവേശനം നിരോധിച്ചു.മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.സ്ത്രീകൾ ഒറ്റക്കോ ഒരുമിച്ചോ പള്ളി സമുച്ചയത്തിൽ പ്രവേശിക്കരുതെന്ന് ജമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ പേരിൽ ​ഗേറ്റിൽ പതിച്ച നോട്ടീസിൽ അറിയിച്ചു. ജമാ മസ്ജിദ് സമുച്ചയത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശനം ലഭിക്കണമെങ്കിൽ അവരുടെ കുടുംബത്തിലെ പുരുഷൻ കൂടെ വേണമെന്നും നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജമാ മസ്ജിദിന്റെ പ്രവേശന കവാടത്തിൽ നിരോധനം അറിയിച്ചുള്ള നോട്ടീസ് പതിച്ചത്.‘‘ജമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ആളുകളെ പ്രാർഥനയ്ക്കായി സ്വാഗതം ചെയ്യുന്നു. എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി കാത്തിരിക്കുകയാണ്. ഇതല്ല ഈ സ്ഥലംകൊണ്ട് അർഥമാക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണമേർപ്പെടുത്തിയത്. പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ ആകട്ടെ, അത് ആരാധനാലയമാണ്. അവിടെ അതിനുവേണ്ടി വരുന്നതിന് ഒരു നിയന്ത്രണവുമില്ല’’– ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.കുടുംബങ്ങൾക്കും വിവാഹിതരായ ദമ്പതികൾക്കും മസ്ജിദ് സന്ദർശിക്കുന്നതിനു യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല’’– സബിയുല്ല ഖാൻ പറഞ്ഞു.വിഷയത്തിൽ ജമാ മസ്ജിദ് ഭരണകൂടത്തിന് നോട്ടീസ് നൽകുമെന്നും ഇത്തരമൊരു വിലക്ക് പുറപ്പെടുവിക്കാൻ ആർക്കും അവകാശമില്ലെന്നും ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *