നാട്ടിൽ അന്യം നിന്ന് പോകുന്ന കിഴങ്ങ് വർഗങ്ങളുടെ വ്യാപനവും സംരക്ഷണവും ലക്ഷ്യമാക്കി എൻ.ഐ.ടി. ചേനോത്ത് ഗവ: സ്കൂൾ തിരുവനന്തപുരം ശ്രീ കാര്യം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ ട്യൂബർ ബാങ്ക് കിഴങ്ങ് വിള പരിപോഷണ പദ്ധതിക്ക് ഗ്രാമീണ ഉൽസവച്ഛായയിൽ സ്കൂൾ അങ്കണത്തിൽ തുടക്കമായി. ശ്രീകാര്യത്ത് വികസിപ്പിച്ച അത്യുല്പാദന ശേഷിയുള്ള പത്തോളം കിഴങ്ങ് ഇനങ്ങൾ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് എടക്കണ്ടിയിൽ വേണുഗോപാലിന്റെ പറമ്പിൽ കൃഷി ചെയ്ത് വിളവെടുക്കുകയായിരുന്നുകപ്പയും കാച്ചിലും കിഴങ്ങു മുൾപ്പെടെയുള്ള വിഭവങ്ങൾ പാകം ചെയ്ത് സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക് എടുക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും വികസന സമിതി അംഗങ്ങൾക്കും മുന്തിയ ഇനം കപ്പത്തണ്ടുകൾ വിതരണം ചെയ്തു. അടുത്ത വർഷം സ്കൂൾ നിലനിൽക്കുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ മുഴുവൻ വീടുകളിലും കപ്പ ത്തണ്ടുകൾ എത്തിക്കുകയാണ് ലക്ഷ്യം.
മുന്തിയ ഇനം മധുരക്കിഴങ്ങ് കൃഷിയും അതിന്റെ വ്യാപനവും അടുത്ത വർഷം പദ്ധതിയായി ഏറ്റെടുക്കും.മികച്ച കിഴങ്ങ് കർഷകർക്ക് അവാർഡും നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ എസ്.എം.സി ചെയർമാൻ
പി.അജേഷിന് കപ്പത്തണ്ട് കൈമാറി നിർവഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ശശീധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.ടി.അബ്ദുറഹിമാൻ , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ,
തിരുവനന്തപുരം സി.ടി.സി.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. സൂസൺ ജോൺ , എൻ.ഐ.ടി കെമിസ്ട്രി പ്രഫസർ ഡോ.എ.സുജിത്ത് ,ഹെഡ് മാസ്റ്റർ ശുക്കൂർ കോണിക്കൽ ,പി.ടി.എ. ചെയർപേഴ്സൺ രജിത ചേനോത്ത്, വികസന സമിതി ട്രഷറർ പി. സത്യാനന്ദൻ ,പി.ടി.എ വൈസ് പ്രസിഡണ്ട് പി.എം. ഷൈബ, കെ.കെ.അബ്ദുൽ ഗഫൂർ ,എസ്.ആർ.ജി കൺവീനർ ഖദീജ പ്രിയദർശിനി , അശ്വതി എൻ. നായർ , പ്രീത പി പീറ്റർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *