കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇസ്താംബൂള്‍ വിമാനത്താവളം അടച്ചു.മഞ്ഞുവീഴ്ചയില്‍ ഇസ്താംബൂള്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങള്‍ പറക്കാനാകാതെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിരന്ന് കിടന്നു.
പ്രതികൂല സാഹചര്യങ്ങൾ കാരണം, എയർ സുരക്ഷയ്ക്കായി എല്ലാ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചതായി” വിമാനത്താവളം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. ഒപ്പം മഞ്ഞും മൂടിയ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടിട്ടുണ്ട്

കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ അപൂര്‍വമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏഥന്‍സില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു. ഇത് മേഖലയെ ഇരുട്ടിലാക്കുകയും വന്‍ഗതാഗത കുരുക്കിനിടയാക്കുകയും ചെയ്തു.

ഇസ്താംബൂള്‍ ഗവര്‍ണര്‍ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബള്‍ഗേറിയയുമായി ഗ്രീസുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശം.

ഷോപ്പിങ് മാളുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. വിതരണക്കാര്‍ക്ക് മഞ്ഞുവീഴ്ചയിലൂടെ ചെന്നെത്താന്‍ സാധിക്കാത്തതിനാല്‍ ഫുഡ് ഡെലിവറികളും സ്തംഭിച്ചിരിക്കുകയാണ്.

ഇസ്താംബൂള്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്. ഇത് ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ ഹബ്ബുകളിലൊന്നായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *