തന്നെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്ന യുവാവിനെ നിമിഷങ്ങൾക്കകം പൊലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം എറണാകുളം ആലുവയിലുള്ള സൈബർ സെല്ലിന്റെ ഓഫിസിലിരുന്ന് ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ടിനി ഇക്കാര്യം പങ്കുവച്ചത്.
പല നമ്പറുകളിൽ നിന്നായി നിരന്തരം തന്നെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഫോൺ വിളിച്ച് യുവാവ് ശല്യപ്പെടുത്തിയെന്ന് പരാതിയിൽ ടിനി ടോം പറയുന്നു. താൻ തിരിച്ച് ക്ഷുഭിതനായി സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയതെന്നും ടിനി പറഞ്ഞു. ഇയാളുടെ ഫോൺ വിളി അസഹ്യമായതിനെ തുടർന്ന് ഫോൺ നമ്പർ ബ്ലോക് ചെയ്തിരുന്നു. പിന്നീട് മറ്റു പല നമ്പറുകളിൽ നിന്നായി വിളികൾ. പരാതി ​ഗൗരവപൂർവ്വം എടുത്ത പൊലീസ് ദ്രുത​ഗതിയിൽ അന്വേഷണം നടത്തി. പിന്നാലെ കണ്ണൂർ സ്വദേശിയാണ് യുവാവെന്നും തിരിച്ചറിഞ്ഞു.ഷിയാസ് എന്ന പേരുള്ള വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നും ടിനി പറഞ്ഞു. പൊലീസ് പിന്നീട് ഇയാളെ സ്റ്റേഷനിലെത്തിച്ചു. യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കിയ ടിനി ടോം പരാതി പിൻവലിച്ചു. ദ്രുത​ഗതിയിൽ അന്വേഷണം നടത്തിയ പൊലീസിന് ടിനി നന്ദിയറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *