പത്തനംതിട്ട: കലഞ്ഞൂര്‍ ഒന്നാംകുറ്റിയില്‍ മദ്യപാനത്തെനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മനു എന്നയാളാണ് കൊല്ലപ്പെട്ടത്. ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍വച്ചാണ് സംഭവം ഉണ്ടായത്. ശിവപ്രസാദിനെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മനുവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ശിവപ്രസാദ് മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല. മനുവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
സംഭവസ്ഥലത്ത് പൊലീസ് എത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ശിവപ്രസാദിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ വിശദമായ അന്വേഷണത്തിനു ശേഷമേ എന്താണ് കൊലപാതക കാരണം എന്ന് വ്യക്തമാകൂ.