ലഖ്‌നൗ: മതപരിവര്‍ത്തന പരാതിയില്‍ രണ്ട് മലയാളി ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് ഉത്തര്‍ പ്രദേശില്‍ തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശി പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്കാണ് യുപിയിലെ കോടതി അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചത്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

മതപരിവര്‍ത്തനം ആരോപിച്ച് ബിജെപി നേതാവും ദളിത് നേതാവുമായ ചന്ദ്രിക പ്രസാദ് 2023ല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് പരാതി.

യുപിയില്‍ മതപരിവര്‍ത്തന നിയമത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് പുറമെ, 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്ട് പ്രകാരവും ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അപ്പീലിനായി നിയമസഹായം നല്‍കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *