കെ എൽ എഫ് വേദിയിൽ നടന്ന ചർച്ചയിൽ സ്ത്രീകളുടെ അവകാശങ്ങളും സമൂഹത്തിലെ അസമത്വങ്ങളും ചർച്ചയായി. തമിഴച്ചി തങ്കപാണ്ടിയനും മീന കന്തസാമിയും ഫെമിനിസ്റ്റ് എഴുത്തും തമിഴ് സാഹിത്യവും എന്ന വിഷയത്തിൽ ചർച്ച നടത്തിഎല്ലാ സ്ഥലത്തും സ്ത്രീകൾക്ക് തുല്യത ഉണ്ടായിരിക്കണം, എന്നാൽ മറുവശത്തിന്റെ വികാരത്തേയും ബഹുമാനിക്കണം. ശബരിമല വിഷയത്തിൽ ഒരു പക്ഷത്തോടൊപ്പം ഉറച്ചു നിൽക്കുക എന്നത് വളരെ പ്രയാസകരമാണ്, അതിനാൽ തീർച്ചയായും ഒരു സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ പ്രതികരിക്കവെ തമിഴ്‌ച്ചി തങ്കപാണ്ടിയൻ പറഞ്ഞു.ഇന്നും സമൂഹത്തിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അസമത്വങ്ങളെക്കുറിച്ചും തമിഴ് സാഹിത്യത്തിലെ സ്ത്രീ സാന്നിധ്യത്തെ പറ്റിയും തമിഴച്ചി തങ്കപാണ്ടിയൻ സംസാരിച്ചു. സമൂഹം സ്ത്രീകളെ ഒരു നിശ്ചിത വാർപ്പുമാതൃകയിൽ ഒതുക്കാൻ ശ്രമിക്കുന്നു. സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി സ്ത്രീയെ കാണുന്ന പരമ്പരാഗത ചിന്തകൾ ഇപ്പോഴും നിലനിൽക്കുന്നു. ഇത് സ്ത്രീകളുടെ പ്രവർത്തന മേഖലകളിൽ വെല്ലുവിളികൾ ഉണ്ടാക്കുന്നു; അവർ സൂചിപ്പിച്ചു.സ്വന്തം രചനകൾ പ്രാദേശിക ഭാഷയിൽ എഴുതണമെന്ന നിർബന്ധം തമിഴച്ചിക്ക് ഉണ്ടായിരുന്നു.തന്റെ ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതം എഴുത്തിനെ വളരെയധികം സ്വാധീനിച്ചു.
നവമാധ്യമങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സെഷൻ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *