കുന്ദമംഗലം ഹൈസ്‌കൂളില്‍ 1975 ല്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ വരുടെ അന്‍പതാം വാര്‍ഷിക സംഗമം കാക്കാടം പൊയിലിലെ റിസോര്‍ട്ടില്‍ സമൂചിതമായി ആഘോഷിച്ചു. സെക്രട്ടറി ഉഷാകരന്‍ സ്വാഗതം പറഞ്ഞു. മോഹന്‍ദാസ് മേലെടത്തു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്ദമംഗലം ബ്ലോക്ക് മെമ്പര്‍ ശിവദാസന്‍ പരിപാടികള്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സദാനന്ദന്‍, സുരേന്ദ്രനാധ്, ഉണ്ണികൃഷ്ണന്‍, പ്രമീള, ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആശംസ അറിയിച്ചു.
സഹപാഠികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുന്ദമംഗലം കളിയരങ്ങിന്റെ ‘വൃദ്ധ വൃക്ഷങ്ങള്‍ ‘ എന്ന നാടകം അരങ്ങേറി . യു വി ശശിയുടെ നന്ദി പ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു