ബാലുശ്ശേരി: എസ്റ്റേറ്റ് മുക്കില്‍ കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. രാത്രി 1 മണിയോടെയായിരുന്നു സംഭവം.

ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ഡ് ഫിഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി പോസ്റ്റും കാര്‍ പാര്‍ക്കിംഗ് ഷെഡും അപകടത്തില്‍ തകര്‍ന്നു. പരുക്കേറ്റ ഡ്രൈവര്‍ പരപ്പില്‍ ഷിജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് നവീകരണത്തിന് ശേഷം മഴ പെയ്താല്‍ ഈ റൂട്ടില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *