തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും എം.എൽ.എ സച്ചിൻ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സെപ്തംബര്‍ നാലിന് നടക്കാനിരിക്കുന്ന വിവാഹം ആര്‍ഭാടങ്ങളില്ലാതെ ആഘോഷമാക്കാനാണ് പാര്‍ട്ടി തീരുമാനം
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.രക്ഷകര്‍ത്താക്കളുടെ പേരും വീടിന്റെ മേല്‍വിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാഹിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എ കെ.ജി ഹാളിൽ വച്ച് രാവിലെ 11നാണ് കല്യാണം. എസ്.എഫ്.ഐ പ്രവർത്തകരായി തുടങ്ങിയ പരിചയമാണ് ഇരുവരും തമ്മിലുള്ള പുതു ജീവിതത്തിന് വഴിതുറക്കുന്നത്. സെപ്റ്റംബര്‍ 6ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടക്കുന്ന വിവാഹ സത്കാരത്തിന്റെ ക്ഷണക്കത്ത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കുവെച്ചിരുന്നു. കൈപ്പടയില്‍ എഴുതിയിരിക്കുന്ന ലളിതമായ കത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററാണ് ക്ഷണിതാവ്.

Leave a Reply

Your email address will not be published. Required fields are marked *