സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാല.. തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം റിലീസാവുന്നതിന് മുന്നോടിയായി താരം ഇപ്പോൾ ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.എന്റെ എലിസബത്ത് എന്റേതുമാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘‘അടുത്തിടെയായി ബാല ധരിച്ച കൂളിംഗ് ഗ്ലാസ് അടിച്ചുമാറ്റിയ ആൾ ഇതാ എന്ന് പറഞ്ഞാണ് എലിസബത്തിനെ വീഡിയോയിലേക്ക് ക്ഷണിച്ചത്. ശേഷം വിജയ് ചിത്രത്തിലെ രഞ്ജിതമേ പാടി എലിസബത്തിനൊപ്പം ബാല നൃത്തം ചെയ്യാൻ തുടങ്ങി

ബാലയുടെ പോസ്റ്റിന് കമന്റുമായി നടൻ ടിനി ടോമടക്കം നിരവധി പേരാണ് എത്തിയത്. ആർക്കും നിങ്ങളെ തടഞ്ഞുനിർത്താനാവില്ല, ട്രെൻഡിങ് എന്നാണ് ടിനി കമന്റ് ചെയ്തത്. രണ്ടുപേരെയും ഒരുമിച്ചുകണ്ടതിൽ സന്തോഷമുണ്ടെന്നും കമന്റുകളുണ്ട്.2021 സെപ്റ്റംബറിൽ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു എലിസബത്ത്.

Leave a Reply

Your email address will not be published. Required fields are marked *