ഇന്നലെ പ്രസിദ്ധീകരിച്ച ഹയർ സെക്കണ്ടറി പരീക്ഷ ഫലത്തിൽ കുന്ദമംഗലത്തിന്നഭിമാനമായി വിദ്യാർത്ഥിനികൾ.

കാരന്തൂർ മർക്കസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി സ്കൂൾ ടോപ്പറായി കുന്ദമംഗലം ഫത്തും മൻസിലിൽ മൻസൂർ- ജസീല ദമ്പതികളുടെ മകൾ റിയ മൻസൂർ.99 % ശതമാനം മാർക്കോടെയാണ് റിയ സ്കൂൾ ടോപ്പറായത് . പഠന വിഷയങ്ങൾക്ക് പുറമെ നല്ല ഒരു കവയിത്രി കൂടിയാണ് റിയ. അഞ്ചാം ക്ലാസ്സ് മുതൽ കവിതയെഴുതുന്ന റിയ ഇംഗ്ലീഷ് ഭാഷയിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 99.67 % മാർക്ക് വാങ്ങി ചേരിക്കമ്മൽ മുജീബ് സ്വാലിഹ ദമ്പതികളുടെ മകൾ ലിയാൻ മികവ് തെളിയിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ലിയാൻ സ്കൂൾ ടോപ്പറാണ് . പഠനത്തിന് പുറമെ കലാരംഗത്തും ലിയാൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

ജെ ഡി റ്റി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ ഹാജറ മിൻസാം 98 % മാർക്ക് നേടി വിജയിച്ചു. വെള്ളിമാടുകുന്ന് മുഹമ്മദ് അഷ്‌റഫ് ഷഹബാനു ദമ്പതികളുടെ മകളാണ് ഹാജറ.

Leave a Reply

Your email address will not be published. Required fields are marked *