തിരുവനന്തപുരം; ലഹരിക്കേസുകളില്‍ ഇടപെടുന്നവര്‍ എത്ര ഉന്നതരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജുവും പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ ദിന പരിപാടി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ ബോധവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മയക്കുമരുന്ന് വിരുദ്ധ റാലി. എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനും നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. സമൂഹം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം മാറിയെന്ന് എം.ലിജു പറഞ്ഞു. കനത്ത മഴയെയും അവഗണിച്ച് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരാണ് റാലിയുടെ ഭാഗമായത്.

Leave a Reply

Your email address will not be published. Required fields are marked *